October 8, 2026

ടീ ഗാല കണ്‍വെന്‍ഷന്‍ ഒക്ടോബർ 25 ന് സംഘടിപ്പിക്കും

0
20231022_175128.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സ്റ്റേറ്റ് വനിതാ ലീഗ് കമ്മിറ്റി ധനസമാഹരണാര്‍ത്ഥം നടത്തുന്ന ടീ ഗാല കണ്‍വെന്‍ഷന്‍ ഒക്ടോബർ 25 ന് 2മണിക്ക് കല്‍പ്പറ്റ ചാലില്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തും. സ്റ്റേറ്റ് വനിതാ ലീഗ് ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ പി കുല്‍സു ഉദ്ഘാടനം ചെയ്യും. ചന്ദ്രികാ ഗവേണിങ് ബോര്‍ഡ് കണ്‍വീനര്‍ ടി മുഹമ്മദ് സാഹിബിന് സ്വീകരണം നല്‍കുന്നതിനും തീരുമാനമായി.
വയനാട് ജില്ലാ വനിതാ ലീഗ് ഭാരവാഹികളുടെ യോഗം ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് റസാക്ക് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ബി നസീമ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വനിതാ ലീഗ് വൈസ് പ്രസിഡണ്ട് റസീന അബ്ദുല്‍ ഖാദര്‍ ജില്ലാ വനിതാ ലീഗ് ഭാരവാഹികളായ സൗജത്ത് ഉസ്മാന്‍, കെ കെ അസ്മ, കുഞ്ഞായിശ, കമര്‍ ലൈല, സല്മ മൊയി, നസീറ ഇസ്മയില്‍, റസീന സുബൈര്‍, റസിയാതിരുന്നല്ലി എന്നിവര്‍ സംസാരിച്ചു.
 ജനറല്‍ സെക്രട്ടറി കെ കെ സി മൈമൂന സ്വാഗതവും ട്രഷറര്‍ ബാനു പുളിക്കല്‍ നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *