May 5, 2026

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം: ഡി.വൈ.എഫ്. ഐ നൈറ്റ് മാർച്ച് നടത്തി

0
20231026_192647
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം,പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൽപ്പറ്റയിൽ നൈറ്റ് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അർജുൻ ഗോപാൽ അധ്യക്ഷനായി. വി ഹാരിസ്, ബിനീഷ് മാധവ്, ജാനിഷ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി ഷംസുദ്ദീൻ സ്വാഗതവും ബ്ലോക്ക് ട്രഷറർ എം കെ റിയാസ് നന്ദിയും പറഞ്ഞു.

ഒക്ടോബർ 28 ന് മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും നൈറ്റ് മാർച്ച് സംഘടിപ്പിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *