ജില്ലാ പോലീസ് അസോസിയേഷൻ: രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി: പോലീസ് സ്മൃതിദിനത്തിന്റെ ഭാഗമായി വയനാട് ജില്ലാ പോലീസും കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയും ചേർന്ന് ജില്ലാ മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടുകൂടി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ എം.എം. അബ്ദുൽ കരീം നിർവഹിച്ചു.
പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ബിപിൻ സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ രാജേഷ്, ആർ.എം.ഒ ഡോക്ടർ അർജുൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക് സ്വാഗതവും സംസ്ഥാന നിർവാഹകസമിതി അംഗം എൻ. ബഷീർ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും യൂണിറ്റുകളിൽ നിന്നുമായി 30 ഓളം പോലീസ് ഉദ്യോഗസ്ഥർ രക്തദാനം ചെയ്തു.
Leave a Reply