August 26, 2026

പോക്സോ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും

0
20231028 191621
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ :പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമ ശ്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും. നടവയൽ സ്വദേശിയായ മധു (37) വിനെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.ആർ. സുനിൽകുമാർ ശിക്ഷിച്ചത്. 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പറഞ്ഞത്. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പിടിച്ചു വലിച്ചു കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ചെന്ന പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന കെ.എ എലിസബത്താണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി.ബബിത ഹാജരായി. അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രൻ, എ. എസ്. ഐ വിനോദ് ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മേഴ്‌സി അഗസ്റ്റിൻ തുടങ്ങിയവരും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവിൽ പോലീസ് ഓഫീസറായ റമീനയുമുണ്ടായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *