September 16, 2026

ടീ ഗാല കണ്‍വെന്‍ഷന്‍ നടത്തി

0
20231028 191115
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ജില്ല വനിതാ ലീഗിന്റെ ആഭിമുഖ്യത്തില്‍ ടീ ഗാല കളക്ഷന്‍ ഫീസ്റ്റ് കണ്‍വെന്‍ഷന്‍ നടത്തുകയുണ്ടായി.വനിത ലീഗ് ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ തീരുമാനിച്ചു.വയനാട് ജില്ല വനിതാ ലീഗ് പ്രസിഡണ്ട് കെ ബി നസീമയുടെ അധ്യക്ഷതയില്‍ സ്റ്റേറ്റ് വനിതാ ലീഗ് ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി കുല്‍സു ഉദ്ഘാടനം ചെയ്തു.ചന്ദ്രിക ഗവേണിങ് ബോഡി ജനറല്‍ കണ്‍വീനര്‍റായിതിരഞ്ഞെടുത്ത ടി മുഹമ്മദ് സാഹിബിന് സ്വീകരണവും നല്‍കി.ജനപ്രതിനിധികളില്‍ നിന്ന് വിവിധ സ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ട കെ കെ അസ്മ,സല്‍മാ മോയി, ആയിഷ ബീ, ഫൗസിയ, ഷൈബാന്‍, എന്നിവര്‍ക്കും സ്വീകരണം നല്‍കി.യോഗത്തില്‍ വയനാട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് റസാക്ക് കല്‍പ്പറ്റ, സ്റ്റേറ്റ് വനിതാ ലീഗ് വൈസ് പ്രസിഡണ്ട് പി സഫിയ നാഷണല്‍ സെക്രട്ടറി ജയന്തി രാജന്‍, സ്റ്റേറ്റ് വനിതാ ലീഗ് വൈസ് പ്രസിഡണ്ട് റസീന അബ്ദുല്‍ ഖാദര്‍,stu ജില്ലാ പ്രസിഡണ്ട് സി മൊയ്തീന്‍കുട്ടി, ജില്ല വൈസ് പ്രസിഡണ്ട് ഹാരിസ് കെ ജില്ലാ വനിതാ ലീഗ് ഭാരവാഹികളായ സൗജത്ത് ഉസ്മാന്‍, കെ കുഞ്ഞായിശ കെ കെ അസ്മ,റംലാ ഹംസ, നസീറ ഇസ്മയില്‍, സല്‍മ മൊയി, ബീന അബൂബക്കര്‍ റസിയ തിരുനെല്ലി മണ്ഡലം ഭാരവാഹികളായറൈഹാനത്ത് ബഷീര്‍, ആമിന സത്താര്‍, ഷിഫാനത്ത് ബത്തേരി, ആസിയ മൊയ്തു, ഷഹര്‍ബാന്‍ സൈതലവി, എന്നിവര്‍ സംസാരിച്ചു. ജില്ലാ വനിതാ ലീഗ് ജനറല്‍ സെക്രട്ടറി കെ കെ സി മൈമൂന സ്വാഗതവും ട്രഷറര്‍ ബാനു പുളിക്കല്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *