August 2, 2026

കേരള കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ വിദ്യാർത്ഥികളെ ആദരിച്ചു

0
20231029 145714
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ :കേരള കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ് 2023 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു ,    വി എച്ച് എസ് സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണ  ചെയ്തു.  സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി  കൽപ്പറ്റ നിയോജക മണ്ഡലം എം.എൽഎ അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമനിധി ബോർഡ് ചെയർമാൻ  എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.ജില്ലാ എക്സി. ഓഫീസർ  ചന്ദ്ര ജ സ്വാഗതം പറഞ്ഞു.

പലതരത്തിലുളള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഭാവി തലമുറയെ ചേർത്ത് പിടിച്ച് നേർവഴിക്ക് നയിക്കേണ്ടത് രക്ഷിതാക്കൾ ആണെന്നും ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഈ അവാർഡ് നൽകുന്നതിലൂടെ ബോർഡ് ഉദ്ദേശിക്കുന്നത് അതു തന്നെ ആണെന്നും എം.എൽ എ അഭിപ്രായപ്പെട്ടു.

കർഷക തൊഴിലാളികളായ രക്ഷിതാക്കളുടെ വിയർപ്പിന്റെ ഒരു അംശമാണ് ഈ അവാർഡ് എന്നതിനാൽ ഏറ്റവും അമൂല്യമായി കരുതണമെന്ന് ചെയർമാൻ  എൻ .ചന്ദ്രൻ പറഞ്ഞു.

ജില്ലയിൽ 615 കുട്ടികൾക്ക് ഈ വർഷം അവാർഡ് നൽകുന്നുണ്ട്. തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻഫർ ആയിട്ടാണ് അവാർഡ് തുക നൽക്കുന്നത്.

യോഗത്തിൽ കെ.ഷമീർ (കെ.എസ്.കെ.ടി.യു) സി.സി തങ്കച്ചൻ  പാറക്ക മമ്മുട്ടി  വി.വി. ആന്റണി  സുരേഷ്  , കെ മുഹമ്മദ്  പൂലാടൻ അഷറഫ്, ജിഷ ജോസ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *