June 20, 2026

കൽപ്പറ്റ പടിഞ്ഞാറത്തറ റോഡിന്റെ ശോചനീയാവസ്ഥ അധികാരികൾ കാണണം: നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു

0
20231031 175128
By ന്യൂസ് വയനാട് ബ്യൂറോ

 

കല്പറ്റ: കൽപറ്റ–പടിഞ്ഞാറത്തറ റോഡിന്റെ  ശോചനീയാവസ്ഥ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ആ സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. റോഡിൽ പുഴമുടി, വെങ്ങപ്പള്ളി, കാവുംമന്ദം, ചെന്നലോട് മേഖലകളിലാണ് അപകടഭീഷണി കൂടുതലുള്ളത്.

 

ഈ വർഷം ഏപ്രിൽ 24നു പുഴമുടിയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്കു മറിഞ്ഞു കണ്ണൂർ ഇരിട്ടി സ്വദേശികളായ 3 വിദ്യാർഥികൾ മരിച്ചിരുന്നു. അതേസമയം ഇന്നലെ പുലർച്ചെ 2നു പുഴമുടി പാലത്തിന് സമീപത്തെ കൊടുംവളവിലെ താഴ്ചയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടമാണു ഏറ്റവുമൊടുവിലത്തേത്. കൽപറ്റയിൽ നിന്നു വെങ്ങപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.പുഴമുടി പാലത്തിന് സമീപം റോഡരികിലെ കാരി ബാപ്പുവിന്റെ വീട്ടുമുറ്റത്തെ കിണറിനു മുകളിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം.

 

നാട്ടുകാർക്ക് ഉണ്ടാകുന്ന ഈ അപകടകരമായ സാഹചര്യത്തെ വളരെ വേഗത്തിൽ നീക്കം ചെയ്യണം എന്നാണ് ആവശ്യം. അധികൃതർ ഇനിയെങ്കിലും കണ്ണു തുറക്കണം. ഇലക്ഷൻ സമയത്ത് മാത്രമല്ലാതെ ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാൻ സാധിക്കണം. ഇതാണ് ഇവിടുത്തെ നാട്ടുകാരുടെ ആവശ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *