September 18, 2024

സുരക്ഷാ 2023 പദ്ധതി പൂര്‍ത്തീകരിച്ചു

0
20231031 180047

മൂപ്പൈനാട്: പടിഞ്ഞാറത്തറ, മൂപ്പൈനാട് പഞ്ചായത്തുകള്‍ സുരക്ഷാ 2023 പദ്ധതി പൂര്‍ത്തീകരിച്ചു. പഞ്ചായത്തുകളിലെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ കൃഷ്ണനും, മൂപ്പൈനാട് ഗ്രാമ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.വി.ശശിധരനും സുരക്ഷാ 2023 ക്യാമ്പെയിനിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാപദ്ധതികളില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ഭാരതീയ റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലീഡ് ബാങ്ക് നടപ്പിലാക്കുന്ന ക്യാമ്പെയിനാണ് സുരക്ഷ 2023. സുരക്ഷാ 2023 ക്യാമ്പയിന് പിന്നില്‍ പ്രവര്‍ത്തിച്ച വാര്‍ഡ് മെമ്പര്‍മാരെയും കുടുംബശ്രീ സി ഡി എ സ് , എ.ഡി.എ.സ് പ്രവര്‍ത്തകരെയും ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍, നബാര്‍ഡ് ജില്ലാ ഓഫീസര്‍ വി. ജിഷ, എന്നിവര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. പടിഞ്ഞാറത്തറ കാനറാ ബാങ്ക് മാനേജര്‍ നേഹ, കേരള ബാങ്ക് മാനേജര്‍മാരായ അഷറഫ്, രാജേഷ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ അരുണ്‍, സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍മാരായ കെ.സിന്ധു , കെ.ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *