May 14, 2026

സ്നേഹ ശുശ്രൂഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ രോഗി ബന്ധു സംഗമവും സ്നേഹവിരുന്നും നവംബർ നാലിന്

0
20231101 145055
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : സേവനരംഗത്ത് 10 വർഷംക്കൊണ്ട് മാനന്തവാടിയുടെ മനം കവർന്ന സ്നേഹ ശുശ്രൂഷാ ചാരിറ്റബിൾ ട്രസ്റ്റിന്റെ രോഗി ബന്ധു സംഗമവും സ്നേഹവിരുന്നും നവംബർ നാലിന് മാനന്തവാടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ദേവാലയ ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ കാരണങ്ങളാൽ അംഗ പരിമിതരായവരും, ജന്മനായുള്ള വൈകല്യത്താൽ വീടിന്റെ ഇരുട്ടിലായി പോയവരും അവരുടെ കുടുംബാംഗങ്ങളുമാണ് സംഗമത്തിൽ പങ്കെടുക്കുക. രാവിലെ 10 മുതൽ വൈകുന്നേരം 3 മണി വരെ നടക്കുന്ന സംഗമം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം അനുഗ്രഹ പ്രഭാഷണം നടത്തും. റിട്ട എസ് പി പ്രിൻസ് എബ്രാഹം മുഖ്യാതിധിയായിരിക്കും. രാഷ്ട്രീയ, മത, സാമൂഹ്യ, സാംസ്ക്കാരിക മേഖലയിലുള്ളവർ ചടങ്ങിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 9495317794

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *