June 20, 2026

മുത്തങ്ങയിൽ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ പോലീസിന്റെ പിടിയിലായി 

0
20231101 151006u53e9qn
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ യുവാക്കളെ പിടികൂടി . തിരൂര്‍ എ.പി അങ്ങാടി പൂക്കയില്‍ വീട്ടില്‍, പി.ഷെബിന്‍ (26), തിരൂര്‍ ബി.പി അങ്ങാടി, താലെക്കര വീട്ടില്‍ ടി.ബി. ഹനീഫ (38) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.

 

ഇന്നലെ ഉച്ചക്ക് മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് ഇവരെ പിടികൂടിയത്. 7.62 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. എസ്.ഐ സി.എം. സാബു, സി.പി.ഒ അനിത്ത് കുമാര്‍, സുജിത്ത് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *