August 25, 2026

പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി വയനാട് സംഘടിപ്പിക്കുന്ന ത്രിദിന പ്രീ മാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം പാത്ത് വേ സംഘടിപ്പിച്ചു 

0
Img 20231103 175450
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

വെള്ളമുണ്ട : സംസ്ഥാന സർക്കാരിൻ്റെ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി വയനാട് സംഘടിപ്പിക്കുന്ന ത്രിദിന പ്രീ മാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം പാത്ത് വേ വെള്ളമുണ്ട സിദ്ര കോളേജ് ഓഫ് ലിബറൽ ആർട്സിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

കോച്ചിംഗ് സെൻ്റർ ഫോർ മൈനോറിറ്റി യൂത്ത് പ്രിൻസിപ്പാൾ യൂസഫ് സി മുഖ്യ പ്രഭാഷണം നടത്തി.

പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറും പ്രോഗ്രാം കോർഡിനേറ്ററുമായ ഷബീർ.എൻ.കെ പദ്ധതി വിശദീകരണം നൽകി. പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ ജുനൈദ് ബുഹാരി, ട്രെയിനർ നബീസ സെയ്തു എന്നിവർ ആശംസകളർപ്പിച്ചു. ജസീൽ അഹ്സനി സ്വാഗതവും മജീദ് നന്ദിയും പറഞ്ഞു. 40 വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *