സർദാർ വല്ലഭായ് പട്ടേലിനോടുള്ള ആദരസൂചകമായി ‘ഒരുമയ്ക്കായി ഒരു ഓട്ടം’ സംഘടിപ്പിച്ചു
ബത്തേരി: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനായി ഐക്യ ഓട്ടം സംഘടിപ്പിച്ചു. ചുങ്കം മുതൽ ജൈനക്ഷേത്രം വരെ ആരംഭിച്ച ഐക്യ ഓട്ടത്തിൽ ബത്തേരി സെന്റ് മേരീസ് കോളജിലെ കേഡറ്റുകളും അസംപ്ഷൻ സ്‌കൂളിലെ കേഡറ്റുകളും പങ്കെടുത്തു. 5(കെ ) ബി എൻ എൻ സി സി വയനാട് കമാൻഡിംഗ് ഓഫീസർ കേണൽ അവിജിത്ത് ദാസ് പരിപാടിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചു. സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. റോയ് പി.സി, സെന്റ് മേരീസ് കോളേജ് അസോസിയേറ്റ് എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ ഡോ. പ്രമോദ് കെ.എസ്, അസംപ്ഷൻ സ്കൂളിലെ അസോസിയേറ്റ് എൻ.സി.സി ഓഫീസർ അർജുൻ, ബത്തേരി എസ്ഐ സണ്ണി ജോസഫ് എന്നിവർ പങ്കെടുത്തു. 9:30 ന് ആരംഭിച്ച പരിപാടി 11:30 ന് അവസാനിച്ചു. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിനോടുള്ള ആദരസൂചകമായാണ് ഈ ഓട്ടം നടത്തിയത്. പല വിലപ്പെട്ട വിവരങ്ങളും അനുഭവങ്ങളും ഉദ്യോഗസ്ഥരും മുതിർന്ന കേഡറ്റുകളും പങ്കുവച്ചു.





Leave a Reply