August 1, 2026

ഡി.വൈ.എഫ്. ഐ സ്ഥാപക ദിനത്തിൽ പൊതിച്ചോർ വിതരണം നടത്തി 

0
20231103 180243
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ തുടർന്നു വരുന്ന പൊതിച്ചോർ വിതരണത്തിന് ഡിവൈഎഫ്ഐ സ്ഥാപക ദിനത്തിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് നേതൃത്വം നൽകി.

‘വയറെരിയുന്നവരുടെ മിഴിനനയാതിരിക്കാൻ’ എന്ന മുദ്രാവാക്യമുയർത്തി ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടത്തി വരുന്ന പൊതിച്ചോർ വിതരണം ജില്ലയിൽ ആറാം വർഷത്തിലേക്ക് കടക്കുകയാണ്. ഹൃദയപൂർവ്വം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളിൽ 11 ലക്ഷത്തോളം പൊതിച്ചോറാണ് വിതരണം ചെയ്തത്. കൽപ്പറ്റ ജനറൽ ആശുപത്രിക്ക് പുറമേ മാനന്തവാടി മെഡിക്കൽ കോളേജ് , വൈത്തിരി താലൂക്ക് ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി, മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ, പുൽപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം തുടങ്ങിയ ആശുപത്രികളിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.

നാളിതുവരെ പോതിച്ചോർ നൽകി സഹകരിച്ച മുഴുവനാളുകളോടും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു. പൊതിച്ചോർ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മുഴുവൻ ഡിവൈഎഫ്ഐ പ്രവർത്തകരേയും ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *