June 13, 2026

കൊളീജിയം പരിപാടി പെന്‍ഷന്‍ കാരോടുള്ള വെല്ലുവിളി.  കെ എസ് എസ് പി എ

0
Img 20231104 173827
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: കേരളത്തിലെ സര്‍വീസ് പെന്‍ഷന്‍കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഡി എ, ലീവ് സറണ്ടര്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ യാതൊരുവിധ ആനുകൂല്യങ്ങളും ഇല്ലാതെ കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുമ്പോഴും അഴിമതിയും ധൂര്‍ത്തുമായ കോളേജിയം പരിപാടി പെന്‍ഷന്‍കാരോടും സംസ്ഥാന ജീവനക്കാരോടും ഉള്ള വെല്ലുവിളിയാണെന്ന് കെഎസ്എസ്പിയെ കല്‍പ്പറ്റ മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. കല്‍പ്പറ്റഎം ജി റ്റി ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗത്തില്‍ പ്രസിഡന്റ് ടി.സതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് വേണു ഗോപാല്‍ എം കീഴ്‌ശേരി ഉദ്ഘാടനം ചെയ്തു. ജി വിജയമ്മ ടീച്ചര്‍, ടി ജെ സക്കറിയ, ടി ഓ റൈമണ്‍, ടി കെ സുരേഷ്, കെ ശശികുമാര്‍,പി ഓ ജോസ്,കെ സുരേന്ദ്രന്‍,വി രാമാനുണ്ണി,കെ എല്‍ തോമസ്, കെ സുബ്രഹ്മണ്യന്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ടി സതീഷ് കുമാര്‍ പ്രസിഡണ്ട്,കെജി രവീന്ദ്രന്‍ സെക്രട്ടറി,പോള്‍ അലക്‌സാണ്ടര്‍ ഖജാന്‍ജി എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *