അനധികൃത മദ്യ വിൽപ്പന നടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു
മാനന്തവാടി : മാനന്തവാടി താലൂക്കിൽ മദ്യ വില്പന നടത്തിയ വെള്ളമുണ്ട വില്ലേജ് നടാഞ്ചേരി ഭാഗത്ത് ആൻറണി യു.എം. ഉപ്പു പുഴക്കൽ വീട് എന്നയാളെയും വാളാട് വില്ലേജ് പുത്തൂർ ഭാഗത്ത് പാലക്കൽ ജോണി എന്നയാളെയും മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. ഉപ്പുപുഴക്കൽ ആൻറണിയുടെ കൈവശത്തു നിന്നും 1.180 ലിറ്റർ മദ്യവും പാലക്കൽ ജോണിയുടെ കൈവശത്തു നിന്നു 10 ലിറ്റർ മദ്യവും പിടിച്ചെടുത്തു. പരിശോധനയിൽ വയനാട് എക്സൈസ് ഇൻറലിജൻസ് പ്രവന്റീവ് ഓഫീസർ വി.രാജേഷ് മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ ജിനോഷ് പി. ആർ ,കെ .ജോണി സിവിൽ എക്സൈസ് ഓഫീസർമാരായപ്രിൻസ് ടി.ജി,ഹാഷിം .കെ സനൂപ് കെ. എസ് ഡ്രൈവർ സജീവ് കെ എന്നിവർ പങ്കെടുത്തു .വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കുമെന്ന് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ അറിയിച്ചു
Leave a Reply