May 20, 2024

വന്യമൃഗാക്രമണം: മേപ്പാടിയില്‍ പ്രത്യേക യോഗം ചേര്‍ന്നു

0
Img 20231106 202353

 

 

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം മേപ്പാടി എളമ്പലേരിയില്‍ വെച്ച് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച കുഞ്ഞവറാന്‍ എന്നയാള്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് മേപ്പാടി പഞ്ചായത്ത് ഹാളില്‍ വെച്ച് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ അധ്യക്ഷതിയില്‍ പ്രത്യേക യോഗം ചേര്‍ന്നു. യോഗത്തില്‍ വെച്ച് കുഞ്ഞവറാന്റെ കുടുംബത്തിനുള്ള ധനസഹായമായ 5 ലക്ഷം രൂപയുടെ ചെക്ക് മകന്‍ യൂസഫിന് എം.എല്‍.എ കൈമാറി. ബാക്കി വരുന്ന 5 ലക്ഷം രൂപ നല്‍കുന്നതിന് രേഖകള്‍ ക്രമീകരിക്കാന്‍ വൈത്തിരി തഹസില്‍ദാറെ ചുമതലപ്പെടുത്തി.

നിലവിലുള്ളതായിരിക്കുന്ന ഫെന്‍സിംഗ് കാട് കയറി നശിക്കാതിരിക്കാന്‍ ചാര്‍ജ് സധാസമയവും നിലനിര്‍ത്താനും, മെയിന്റയിന്‍സ് നടത്തുന്നതിനും ജനകീയ സമിതികള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചു. പ്രസ്തുത സമിതി രൂപീകരിക്കാന്‍ മേപ്പാടി പഞ്ചായത്തില്‍ ഇരുപത് ദിവസത്തിനകം സമിതികള്‍ രൂപീകരിക്കാന്‍ പ്രത്യേകം യോഗം വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചു.

പഞ്ചായത്തിലെ വനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മേഖലകളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പൂര്‍ണ്ണമായും സ്ഥാപിക്കും. ഫെന്‍സിംഗിന് കൂടെ തന്നെ ട്രെഞ്ചിംഗും സാധ്യമാണോ എന്ന് പരിശോധിക്കാന്‍ 2 കി.മീ. ദൈര്‍ഘ്യത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിക്കും. റിസോര്‍ട്ടുകളില്‍ നിന്നുണ്ടാകുന്ന അര്‍ദ്ധരാത്രികളിലെ ശബ്ദ മലിനീകരണം ഒഴിവാക്കാന്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതിന് പഞ്ചായത്തിനും, ഡി.എഫ്.ഒ ക്കും നിര്‍ദ്ദേശം നല്‍കി. സ്വകാര്യ എസ്റ്റേറ്റുകളില്‍ കാട് മൂടി കിടക്കുന്നത് മൂലം വന്യമൃഗങ്ങള്‍ വന്ന് താവളമാക്കുന്നത് ഒഴിവാക്കാന്‍ എസ്റ്റേറ്റ് ഉടമകളുടെ പ്രത്യേക യോഗം വിളിക്കും. ഇതിനു വേണ്ടി റവന്യു, ഗ്രാമപഞ്ചായത്ത് എന്നിവരെ ചുമതലപ്പെടുത്തി.

ചെമ്പ്ര വി.എസ്.എസ് ല്‍ ഓണ്‍ലൈന്‍ ബുക്കിംഗിന് ശുപാര്‍ശ ചെയ്യും. അസമയത്ത് വരുന്ന ടൂറിസ്റ്റുകള്‍ക്ക് ഉണ്ടാകുന്ന അപകട സാധ്യത മുന്‍ നിര്‍ത്തിയാണിത്. വീടും, സ്ഥലവും ഇല്ലാത്ത കുഞ്ഞറവാന്റെ കുടുംബത്തെ സഹായിക്കാന്‍ സ്ഥലം ലഭ്യമാക്കാന്‍ പ്രാദേശിക ക്രമീകരണം നടത്താനും, അങ്ങനെ ലഭ്യമാകുന്ന സ്ഥലത്ത് ബഹു.രാഹുല്‍ഗാന്ധി എംപിയുടേയോ, അഡ്വ. ടി സിദ്ധിഖ് എംഎല്‍എയുടെയോ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് യോഗത്തില്‍ ധാരണയായി. അതോടൊപ്പം തന്നെ നിലവില്‍ പഠിക്കുന്നതായിരിക്കുന്ന മരിച്ച കുഞ്ഞറവാന്റെ കുട്ടിയുടെ പഠനത്തിന്റെ ചെലവ് എം.എല്‍.എ സ്‌കോളര്‍ഷിപ്പില്‍ നിന്നും പണം ലഭ്യമാക്കാനും തീരുമാനിച്ചു.

യോഗത്തില്‍ അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, വൈസ് പ്രസിഡന്റ് ബിന്ദു പ്രകാശ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, രാജു ഹെജമാഡി, നാസര്‍, ഡിഎഫ്ഒ സജ്‌ന കരീം, വൈത്തിരി തഹസില്‍ദാര്‍ സജി, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ സുരേഷ് ബാബു, കെ. റഫീഖ്, സലാം, കോമു, വിജയന്‍, വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *