ഓപ്പറേഷൻ തൂഫാൻ: പനമരത്ത് വിദ്യാർത്ഥികൾക്കുൾപ്പെടെ ഹാൻസ് വിറ്റിരുന്നയാൾ പിടിയിൽ
പനമരം: വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിവന്നിരുന്നയാൾ പനമരം പോലീസിന്റെ പിടിയിലായി. പനമരം ചങ്ങാടകടവ് മാണിക്കോത്ത് ഷമീർ എം.എ (44) ആണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പനമരം എസ്.ഐ ജിഷ്‌ണു കെ.എസും സംഘവും ടൗണിലെ നെല്ലാറാട്ട്കുന്ന് റോഡ് ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന മുപ്പത് പാക്കറ്റ് ഹാൻസും പോലീസ് ഇയാളിൽ നിന്നും കണ്ടെടുത്തു. സംഭവത്തിൽ പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.





Leave a Reply