August 24, 2026

മുസ്ലീം ലീഗ് മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

0
Img 20231109 Wa0033uisf7et
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ കല്‍പ്പറ്റ ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മുസ്ലീം ലീഗ് മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണാ സമരം എസ് ടി.യു ജില്ലാ പ്രസിഡന്റ് സി. മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് പനന്തറ ബാപ്പു അധ്യക്ഷത വഹിച്ചു.സി.കെ. നാസര്‍ സ്വാഗതം പറഞ്ഞു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ്, അലവി വടക്കേതില്‍ . ഉസ്മാന്‍ പഞ്ചാര ,ജാസര്‍ പാലക്കല്‍, എ.പി ഹമീദ്, അസീസ് അമ്പിലേരി, കെ.കെ. കുഞ്ഞമ്മദ്, ബാപ്പു മൂച്ചിക്കാടന്‍, കെ.മുഹമ്മദലി, അബു ഗുഡലായ് , പി.മുനീര്‍ , കെ പോക്കര്‍, അസീസ് കുരുവില്‍,എ റസാക്ക് തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ:റ്റി മൂസ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *