September 17, 2026

പള്ളിക്കുന്ന്-വെണ്ണിയോട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കണം: അഡ്വ. ടി. സിദ്ധിഖ് എം എൽ എ 

0
Img 20231111 150656
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പള്ളിക്കുന്ന്-വെണ്ണിയോട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് നിവേദനം നല്‍കി.

വയനാട് ജില്ലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ പള്ളിക്കുന്ന് പള്ളിയും, വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുറുമ്പാലകോട്ട എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. പ്രസ്തുത റോഡ് നിലവില്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണുള്ളത്. ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കുന്നതിനായി നേരത്തേയും മന്ത്രിക്ക് എം.എല്‍.എ നിവേദനം നല്‍കിയിരുന്നു.

പള്ളിക്കുന്ന് തീര്‍ത്ഥാടന കേന്ദ്രത്തിനടുത്ത് നിന്ന് ആരംഭിക്കുന്ന പ്രസ്തുത റോഡ് നിലവില്‍ പൊട്ടിപൊളിഞ്ഞ് ഗതാഗതത്തിന് കഴിയാത്ത അവസ്ഥയിലാണ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് പള്ളിക്കുന്ന് പെരുന്നാളിന് എത്താറുള്ളത്. കൂടാതെ ഈ റോഡിനെയാണ് കുറുമ്പാലകോട്ടയിലേക്കുള്ള ടൂറിസ്റ്റുകളും, പ്രദേശവാസികളായ യാത്രക്കാര്‍, വിവിധ സ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആശ്രയിക്കുന്നത്. അതുകൊണ്ട് പ്രസ്തുത റോഡ് അടിയന്തിരമായി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കണമെന്ന് എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *