June 10, 2026

വയനാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ടിക്കറ്റ് നിയന്ത്രണങ്ങൾക്കെതിരെ ഒരു ലക്ഷം ഒപ്പു ശേഖരിച്ച് പരാതി നൽകും  :ആൾ കേരള ടൂറിസം അസോസിയേഷൻ

0
Img 20231113 092614
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :വയനാട്ടിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ടിക്കറ്റ് നിയന്ത്രണങ്ങൾ വയനാടൻ ടൂറിസത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ, ഇതിനെതിരെ സർക്കാർതലത്തിൽ അടിയന്തിര തീരുമാനമുണ്ടാവണമെന്നും എല്ലാ ടൂറിസം കേന്ദ്രങ്ങളും ടിക്കറ്റ് നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ട് ആൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട), ടൂറിസം രംഗത്തെ ആശ്രയിച്ചു ഉപജീവനം നയിക്കുന്നവരുടെയും വിനോദസഞ്ചാരികളുടെയുമായി ഒരു ലക്ഷം പേരുടെ ഒപ്പു ശേഖരിച്ചു മുഖ്യമന്ത്രിക്ക് പരാതി നൽകും.

കൽപ്പറ്റ, ബത്തേരി,മാനന്തവാടി, ലക്കിടി, വയനാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നവംബർ 20 ന് ഒപ്പുശേഖരണം നടത്തുമെന്ന് ആൾ കേരള ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *