വയനാട് റവന്യൂ ജില്ല കലോത്സവം : വേദികൾക്ക് പേരുകൾ ക്ഷണിക്കുന്നു.
ബത്തേരി : 2023 നവംബർ 27 മുതൽ 30 വരെ സുൽത്താൻ ബത്തേരി സർവജന ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുഖ്യ വേദിയായും, ഡയറ്റ് വയനാട്, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ജി.എൽ.പി.എസ്. കൈപ്പഞ്ചേരി, പ്രതീക്ഷ ഹാൾ എന്നിവ ഉപവേദികളായും നടത്തപ്പെടുന്ന 42-ാമത് വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ 9 വേദികൾക്ക് വയനാടിന്റെ ചരിത്രം, കല, സംസ്കാരം, പൈതൃകം എന്നിവക്കനുയോജ്യമായ പേരുകൾ ക്ഷണിച്ചു കൊള്ളുന്നു.
വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. പേരുകൾ 9 വേദികൾക്കും പൂർണമായും ഉണ്ടാകണം. കവറിനു പുറത്തും പേരുകൾ എഴുതിയ പേപ്പറിന് പുറകിലും ഫോൺ നമ്പർ ഉണ്ടാകണം. പേരോ അഡ്രസോ നിർബന്ധമില്ല.
എൻട്രികൾ നവംബർ 18, ശനിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്കുള്ളിൽ പ്രിൻസിപ്പാൾ, ഗവ. സർവജന വി.എച്ച്.എസ്.എസ്. സുൽത്താൻ ബത്തേരി എന്ന വിലാസത്തിൽ ലഭിക്കണം.
Leave a Reply