December 11, 2023

സബ് ജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം നേടി ദേവമാത എ എൽ പി സ്കൂൾ ആടികൊല്ലി

0
Img 20231116 084633

പുൽപ്പള്ളി:കല്ലുവയൽ ജയശ്രീ ഹയർ സെക്കണ്ടറി വിദ്യാലയത്തിൽ വെച്ച് നടന്ന സുൽത്താൻ ബത്തേരി സബ്ജില്ലാ കലോത്സവത്തിൽ ആടിക്കൊല്ലി ദേവമാതാ എ.എൽ.പി.സ്കൂൾ എൽ.പി വിഭാഗം ഓവറോൾ കിരീടം നേടി .86 വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത കലാമത്സരങ്ങളിൽ 65 ൽ 63 പോയിൻ്റ് പോയിൻ്റ് നേടിയാണ് ദേവമാതാ എ.എൽ.പി.സ്കൂളിലെ കുരുന്നു പ്രതിഭകൾ ഈ നേട്ടം കൈവരിച്ചത് .155 വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയത്തിലെ മാനേജ്മെൻ്റും അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് ഈ അപൂർവ്വ നേട്ടം കൈവരിക്കാനായത്.

വിദ്യാർത്ഥികളെ മാനേജ്മെൻ്റും പി.ടി.എ യും ചേർന്ന് ആദരിച്ചു . കലാമേളയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും മാനേജ്മെൻ്റും പി.ടി.എ യും സമ്മാനങ്ങൾ വിതരണം ചെയ്തു .

സ്കൂളിൽ ചേർന്ന അനുമോദന യോഗത്തിൽ മാനേജർ ഫാ: സോമി വടയാപറമ്പിൽ , ഹെഡ്മിസ്ട്രസ്സ് മിനി ജോൺ ,പി.ടി.എ പ്രസിഡണ്ട് അൻസാജ് ആൻ്റണി ,എം .പി .ടി .എ പ്രസിഡണ്ട് സിൽജ മാത്യു , സീനിയർ അസ്സിസ്റ്റൻ്റ് ജാസ്മിൻ മാത്യു സംസാരിച്ചു . അനുമോദന റാലിയിലും യോഗത്തിലും ഈ പ്രദേശത്തെ മുഴുവൻ രക്ഷിതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുകയുണ്ടായി .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *