ഗോത്ര വിഭാഗങ്ങള്‍ക്കായി കൈത്താങ്ങ് പദ്ധതിക്ക് തുടക്കമായി
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ പരിധിയിലെ ഗോത്ര വിഭാഗം വനിതകളുടെ ക്ഷേമത്തിനായി പ്രത്യേക കൈത്താങ്ങ് പദ്ധതിക്ക് തുടക്കമായി. ഗര്‍ഭാവസ്ഥ മുതല്‍ സൗജന്യമായി ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗോത്ര ഊരുകളില്‍ വാഹനങ്ങളുമായെത്തി ആശാവര്‍ക്കര്‍മാര്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയും പരിചരണവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കും. ഗര്‍ഭാവസ്ഥ മുതല്‍ ഗോത്ര ഊരുകളിലെ വനിതകള്‍ക്ക് വേണ്ടത്ര വൈദ്യസഹായവും മരുന്നും കുത്തിവെപ്പുകളും സമയ ബന്ധിതമായി ലഭിക്കുന്നില്ലെന്ന് പരാതി പരിഹരിക്കാനാണ് നഗരസഭയുടെ ഇടപെടല്‍. പോഷകാഹാരം കുറവും ജനിക്കുന്ന കുട്ടികളുടെ വളര്‍ച്ചക്കുറവും നേരത്തെ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടക്കത്തിലെ ഇടപെടല്‍ നടത്തി കുട്ടികക്കും അമ്മക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ കൈതാങ്ങ് പദ്ധതിക്കാവുമെന്ന് ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത, എ. വിനോദ് , പി. റൈഹാനത്ത്, ജൈന ജോയി, രാജാറാണി, പി. സാജിത, ഗവ. ആശുപത്രി സൂപ്രണ്ട് പി. ശ്രീകുമാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു
Leave a Reply