November 10, 2026

എസ്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം മൂന്ന് മണിക്ക്; ഈ സെെറ്റുകളിലൂടെ റിസൾട്ട് അറിയാം

0
template for wayanad news
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന് മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. ചേംബറിൽ പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എൽ.സി. (ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,17,497 പേർ പരീക്ഷയെഴുതിയിരുന്നു. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗൾഫ് മേഖലയിൽ ഏഴു കേന്ദ്രങ്ങളിലായി 633 കുട്ടികൾ രജിസ്റ്റർ ചെയ്തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇവർക്ക് ഇളനുവദിക്കേണ്ടി വന്നു.

എസ്.എസ്.എൽ.സി. ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ
https://kbpe.kerala.gov.in, https://results.digilocker.gov.in, https://sslcexam.kerala.gov.in, https://thslcexam.kerala.gov.in/thslc, https://sslchiexam.kerala.gov.in, https://ahslcexam.kerala.gov.in, www.prd.kerala.gov.in, https://results.kite.kerala.gov.in

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news