വ്യായാമ പരിശീലന പരിപാടി സംഘടിപ്പിച്ചു
കോട്ടത്തറ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കമ്പളക്കാട് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോട്ടത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജീവം @ സ്കൂൾ എന്ന പേരിൽ ജീവിത ശൈലി രോഗങ്ങൾ ചെറുക്കുന്നതിനുള്ള വ്യായാമ പരിശീലന പരിപാടി സംഘടിപ്പിച്ചു. കമ്പളക്കാട് ലയൺസ് ക്ലബ് പ്രസിഡന്റ് കെ.പി ഷാജു അധ്യക്ഷത വഹിച്ചു. ലയൺസ് സോൺ ചെയർമാൻ ജോബിൻ ജോസ് പാറപ്പുറം പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് എം.സൽമ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സി.എ. അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി ഷാനവാസ് ഖാൻ, പി.ടി.എ പ്രസിഡന്റ് കെ ഷാജഹാൻ, ലയൺസ് ക്ലബ് സെക്രട്ടറി എം.അബൂട്ടി, ട്രഷറർ ഷിബു ഐസക്, ചാർട്ടർ പ്രസിഡന്റ് ബേബി പുന്നക്കൽ , മുൻ പ്രസിഡൻറുമാരായ കെ.എസ് ബാബു, നാസർ വള്ളിയിൽ എന്നിവർ പ്രസംഗിച്ചു.
റിട്ട. ഹവിൽദാർ മേബിൾ ഇമ്മാനുവൽ വിദ്യാർഥികൾക്ക് വ്യായാമ പരിശീലനം നൽകി. എം.എം തോമസ്, എസ്തപ്പാൻ തോപ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Leave a Reply