ബ്രോഷർ പ്രകാശനം ചെയ്തു
കൽപ്പറ്റ: വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ വയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ് ജില്ലയിലെ സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്ന ജില്ലാ സ്കൂൾ ലീഗ് -യുവ കപ്പ്ബ്രോഷർ പ്രകാശനം ചെയ്തു.
കൽപ്പറ്റയിൽ നടന്ന ജില്ലയിലെ കായിക അധ്യാപകരുടെയും, ഹൈ സ്കൂൾ പി.ടി.എ പ്രസിഡന്റ്‌മാരുടെയും യോഗത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിക്ക് നൽകി പ്രകാശനം ചെയ്തു.വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു, വയനാട് യുണൈറ്റഡ് എഫ്. സി. ചെയർമാൻ ഷമീം ബക്കർ സി.കെ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ബിനു തോമസ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ കേരള ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഷാജി പാറക്കണ്ടി, ജില്ലാ കായിക അധ്യാപക കോ ഓർഡിനേറ്റർ ജെറിൽ സെബാസ്റ്റ്യൻ, യുണൈറ്റഡ് അക്കാദമി കോച്ച് ഡെയ്സൺ ചെറിയാൻ എന്നിവർ സംബന്ധിച്ചു. വയനാട് യുണൈറ്റഡ് എഫ്.സി.സി.ഇ.ഒ സജീർ. എസ് സ്വാഗതവും, പി.ആർ.ഒ നൗഷാദ് കെ.കെ നന്ദിയും പറഞ്ഞു.
Leave a Reply