ജൈവ വൈവിധ്യ പഠന ക്യാമ്പ് ആരംഭിച്ചു
കല്‍പറ്റ: ജില്ലാ സാക്ഷരത മിഷന്‍ പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍ നടത്തുന്ന ത്രിദിന പഠന ക്യാമ്പ് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍ പി.വി. ശാസ്തപ്രസാദ് സ്വാഗതവും, സ്റ്റാഫ് പി.വി. ജാഫര്‍ നന്ദിയും പറഞ്ഞു. പ്രകൃതി ദുരന്തം അതിജീവനത്തിന്റെ അനുഭവ സാക്ഷ്യം എന്ന വിഷയത്തില്‍ പി.യു. ദാസും, ജൈവ വൈവിധ്യ സംരക്ഷണം എന്ന വിഷയത്തില്‍ ശിവന്‍ വി.വിയും, കാലാവസ്ഥ വ്യതിയാനം എന്ന വിഷയത്തില്‍ സി.കെ. വിഷ്ണുവും ക്ലാസെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത 50 പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. 26ന് വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്യാമ്പ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.





Leave a Reply