ആവേശം തീർത്ത് ബഡ്‌സ് കായികമേള
വെള്ളമുണ്ട: സന്തോഷം ആവേശം തീർത്ത സ്പോർട്സ് മീറ്റിൽ അൽ കറാമ ഭിന്നശേഷി വിദ്യാർത്ഥികൾ അതിജീവനത്തിന്‍റെ കായിക പ്രകടനങ്ങൾ ഒന്നൊന്നായി നെയ്തെടുത്തപ്പോൾ കാഴ്ചകാർക്ക് ഒന്നാകെ പ്രതീക്ഷയുടെ ശലഭങ്ങൾ പറന്നിറങ്ങി. അൽ കറാമ ബഡ്‌സ് സ്കൂൾ ഭിന്നശേഷി കുട്ടികളുടെ കായിക മേള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് നിർവഹിച്ചു ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ആലൻ, അബ്ദുൾ റഷീദ്, ചാൻസിലേഴ്സ് ക്ലബ് പ്ലെയർ സാലി എ, കെ. മരിയ എന്നിവർ സംസാരിച്ചു.
Leave a Reply