കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക-തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം : 28ന് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തും
കല്‍പ്പറ്റ: ട്രേഡ് യൂനിയന്‍ സംയുക്ത സമിതി,കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകളുടെ ഐക്യവേദി എന്നിയുടെ സംയുക്താഭിമുഖ്യത്തില്‍ 28ന് രാവിലെ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തും. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക-തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാര്‍ച്ചും ധര്‍ണയുമെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.സുഗതന്‍, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വിജയന്‍ ചെറുകര, ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് കല്‍പറ്റ, എച്ച്.എം.എസ് ജില്ലാ സെക്രട്ടറി എന്‍.ഒ.ദേവസി, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എ.വി.ജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷിക വിളകള്‍ക്ക് ഡോ.സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത കുറഞ്ഞ താങ്ങുവില ലഭ്യമാക്കുക, ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മിനിമം പ്രതിമാസ വേതനം 26,000 രൂപയാക്കുക തുടങ്ങിയവയും സമരാവശ്യങ്ങളാണ്.





Leave a Reply