അൽ ഫുർഖാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മികച്ച ലീഡറിനായുള്ള തെരഞ്ഞെടുപ്പ് നടത്തി
വെള്ളമുണ്ട: അൽ ഫുർഖാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മികച്ച സ്കൂൾ ലീഡേറെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് സ്കൂൾ അങ്കണത്തിൽ നടന്നു. തെരഞ്ഞെടുപ്പ് കുരുന്നുകൾക്ക് പുതിയ അനുഭവമായി. ഇലക്ഷൻ കമ്മീഷണർ ജസീലയുടേയും ഇംഗ്ലീഷ് മീഡിയം ഹെഡ് ഉസ്മാന്റെയും മേൽ നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്. സാധാരണ നടക്കുന്നത് പോലെ ഐ.ഡി. കാർഡ് ഉപയോഗിച്ചു വോട്ട് ചെയ്യുന്നത് ഉൾപ്പടെ എല്ലാ നടപടി ക്രമങ്ങളും പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ്.
Leave a Reply