August 3, 2026

കാഴ്ചകളുടെ വിരുന്നൊരുക്കി പുഷ്പോത്സവത്തിനു തുടക്കമായി              

0
Img 20231124 201741
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സ്നേഹ ഇവന്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവത്തിന് തുടക്കമായി. കൽപ്പറ്റ ബൈപ്പാസ് റോഡിൽ വിശാലമായ മൈതാനി യിൽ പൂക്കളെയും സസ്യങ്ങളെയും സ്നേഹിക്കുന്ന നൂറുകണക്കിനാളുകളെ സാക്ഷി നിർത്തിയായിരുന്നു വർണക്കാഴ്ചകൾക്കു തുടക്കമായത്. കൽപ്പറ്റ ഇതുവരെ കാണാത്ത രീതിയിൽ അരലക്ഷം ചതുരശ്ര അടിയിൽ വിസ്മയങ്ങളുടെ മായാലോകം തന്നെയാണ് പുഷ്പമേള തീർക്കുന്നത്.

ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പൂക്കളും ഫലങ്ങളും കൊണ്ട് മൈതാനം സമ്പന്നമാണ്. സ്റ്റാളുകൾ നിറയെ വൈവിധ്യങ്ങളായ ഉപഭോഗ സാധനങ്ങൾ ഒരുക്കിയിട്ടുണ്ട്. വിശാലമായ ഫുഡ്കോർട്ടിൽ വിശിഷ്ടങ്ങളായ ഭക്ഷ്യ വിഭവങ്ങൾ ആസ്വദിക്കാം. ഹൈടെക് അമ്യൂസ്മെന്റ് പാർക്കും പുഷ്പമേളയ്ക്ക് മാറ്റു കൂട്ടുന്നു. മേളയുടെ ഭാഗമായി വൈവിധ്യമാർന്ന സ്റ്റേജ് പരിപാടികളും ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ രാത്രി പത്ത് വരെയാണ് പ്രവേശനം. മേള ഡിസംബർ പത്ത് വരെ തുടരും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *