സിസ്റ്റര്‍ എല്‍സിറ്റ നിര്യാതയായി
മാനന്തവാടി: തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ മാനന്തവാടി നിര്‍മല പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ എല്‍സിറ്റ മംഗലത്തില്‍(74) നിര്യാതയായി . ഏലപ്പീടിക ഇടവകാംഗമാണ്. സംസ്‌കാര ശുശ്രൂഷ വെള്ളി ഉച്ചകഴിഞ്ഞ് 2.30ന് ദ്വാരക എസ്.എച്ച് സ്റ്റഡി ഹൗസില്‍ ആരംഭിക്കും. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, എസ്.എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് അഡ്മിനിസ്‌ട്രേറ്റര്‍, പുതുശേരിക്കടവ്, പോരൂര്‍ കോണ്‍വന്റ് സുപ്പീരിയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചുങ്കക്കുന്ന്, വാഴവറ്റ, മാണ്ഡ്യ രൂപതയിലെ കാളനഹള്ളി, ഗുത്തലു, റാഗിമുദ്ദനഹള്ളി കോണ്‍വന്റുകളില്‍ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍: ഫാ.ദേവസ്യ, ജോസ്, അന്നകുട്ടി, ത്രേസ്യ, മേരി, ലിസി, മോളി, മിനി.
Leave a Reply