പെരുന്നാളിന് ഒരുങ്ങി മീനങ്ങാടി കത്തീഡ്രൽ
മീനങ്ങാടി: മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശിലാസ്ഥാപനത്തിന്റെറെയും പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും, മോർ ഗീവർഗ്ഗീസ് സഹദായുടേയും ഓർമ്മപ്പെരുന്നാൾ ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടത്തപ്പെടുമെന്ന് വികാരി ഫാ. ബിജുമോൻ കർളോട്ടുകുന്നേൽ, ട്രസ്റ്റി മത്തായികുഞ്ഞ് പുളിനാട്ട്, സെക്രട്ടറി സിജോ മാത്യു തുരുത്തുമ്മേൽ, ജോ.ട്രസ്റ്റി ജോഷി മാമ്മൂട്ടത്ത്, പബ്ലിസിറ്റി കൺവീനർ അനിൽ ജേക്കബ്ബ് കീച്ചേരി എന്നിവർ പത്രസമ്മേളനത്തിൽഅറിയിച്ചു.ഒന്നിന് ഏഴ് മണിക്ക്പ്രഭാത പ്രാർത്ഥന 7.30ന് വിശുദ്ധ കുർബ്ബാന ഫാ.വർഗ്ഗീസ് കക്കാട്ടിൽ ഫാ.കെന്നി ജോൺ മാരിയിൽ, ഫാ.സജി ചൊള്ളാട്ട്കാർമ്മികത്വം വഹിക്കും. 8.30ന് സ്നേഹസ്‌പർശം -2023 നടത്തപ്പെടും. രാവിലെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ.ബിജുമോൻ കർലോട്ടുകുന്നേൽ കൊടിഉയർത്തും. വൈകുന്നേരം 6മണിക്ക് സന്ധ്യാ പ്രാർത്ഥനയും 7 മണിക്ക് സണ്ടേസ്‌കൂൾ വാർഷികവും നടത്തപ്പെടും.2ന് ശനിയാഴ്‌ച 7 മണിക്ക് പ്രഭാത പ്രാർത്ഥന, 8 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ഫാ.ബാബു നിറ്റുങ്കര, ഫാ.എൽദോ അതിരംപുഴ, ഫാ.അനൂപ് ചാത്തനാട്ടുകുടിയിൽ എന്നിവർ കാർമ്മികത്വം വഹിക്കും. വൈകുന്നേരം 4 മണിക്ക് കുരിശിൻതൊട്ടികളിൽ കൊടിഉയർത്തൽ, 5.30ന് ദൈവാലയ കവാടത്തിൽ മലബാർ മെത്രാപ്പോലീത്താ അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് തിരുമേനിക്ക് സ്വീകരണം. 6 മണിക്ക്സന്ധ്യ പ്രാർത്ഥന 7 മണിക്ക് മീനങ്ങാടി ടൗൺകുരിശിലേക്കുള്ള പ്രദക്ഷിണം ആശീർവ്വാദം പ്രധാന പെരുന്നാൾ ദിനമായ 3ന് ഞായറാഴ്‌ച വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ തിരുമേനി പ്രധാന കാർമ്മികത്വം വഹിക്കും. വന്ദ്യ ജോർജ്ജ് മനയത്ത് കോർ-എപ്പീസ്കോപ്പാ, ഫാ.ബേബി ഏലിയാസ് കാരക്കുന്നേൽ സഹകാർമ്മികത്വം വഹിക്കും. 10 മണിക്ക് മദ്ധ്യസ്ഥ പ്രാർത്ഥന10.30ന് പ്രസംഗം11.30ന് പ്രദക്ഷിണം ആശീർവ്വാദം നേർച്ചസദ്യ 3 മണിക്ക് കൊടി ഇറക്കൽ എന്നിവയോടെ പെരുന്നാൾ സമാപിക്കും. .
Leave a Reply