വിജയശ്രീ പദ്ധതിക്ക് തുടക്കമായി
കല്‍പ്പറ്റ : വീട്ടമ്മമ്മമാര്‍ക്ക് സൗജന്യമായി മത്സര പരീക്ഷ പരിശീലനം നല്‍കുന്ന വിജയശ്രീ പദ്ധതിക്ക് കല്‍പ്പറ്റ നഗരസഭയില്‍ തുടക്കമായി. പദ്ധതി നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉല്‍ഘാടനം ചെയ്തു.നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ കാരണങ്ങളാല്‍ പലപ്പോഴായി ജോലി നേടാന്‍ സാധിക്കാത്തവരും എന്നാല്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ വീട്ടമ്മമാര്‍ക്ക് മത്സര പരീക്ഷകള്‍ക്കുള പരിശീലനം സൗജന്യമായി നല്‍കുന്നതാണ് വിജയശ്രീ പദ്ധതി.പരിപാടിയില്‍ നഗരസഭ വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. സി.കെ. ശിവരാമന്‍ അദ്ധ്യക്ഷനായി. നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി. മുസ്തഫ സ്വാഗതം പറഞ്ഞു. നഗരസഭാ സെക്രട്ടറി അലി അഷ്ഹര്‍ പദ്ധതി വിശദീകരിച്ചു.നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൈന ജോയ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.കുഞ്ഞുട്ടി, സാജിത മജീദ്, റജുല, തുടങ്ങിയവര്‍ സംസാരിച്ചു. സിജി ഓഫീസര്‍ മജീദ് തെനേരി നന്ദി പറഞ്ഞു.
Leave a Reply