September 6, 2026

എം.ഡി.എം.എ: പാലക്കാട് സ്വദേശി പിടിയില്‍

0
Img 20231202 130709
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: എം.ഡി.എം.എയുമായി പാലക്കാട് സ്വദേശിയായ യുവാവിനെ പിടികൂടി. മണ്ണാര്‍ക്കാട്, ചോയിക്കല്‍ വീട്ടില്‍ രാഹുല്‍ ഗോപാലനെ(28)യാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടെയാണ് കല്‍പ്പറ്റ, റാട്ടക്കൊല്ലിയില്‍ വെച്ച് ഇയാള്‍ പിടിയിലാകുന്നത്. 1.540 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എസ്.ഐ കെ.എ. അബ്ദുള്‍ കലാം, എസ്.സി.പി.ഒമാരായ നജീബ്, സുമേഷ്, സി.പി.ഒമാരായ ലിന്‍രാജ്, ശ്രീരാഗ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *