September 6, 2026

വൈത്തിരി ഉപജില്ലാ ശാസ്ത്രോത്സവം: യു.പി. വിഭാഗം സയൻസ് ക്വിസിൽ എച്ച്.ഐ.എം. യു.പി. സ്കൂളിന് ഒന്നാം സ്ഥാനം

0
IMG_20260906_125212
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്: ജില്ലാ സയൻസ് ക്ലബ് അസോസിയേഷൻ വയനാടിന്റെ നേതൃത്വത്തിൽ പിണങ്ങോട് ഡബ്ല്യു.എം.ഒ.എച്ച്.എസ്.എസ്.-ൽ വെച്ച് നടന്ന വൈത്തിരി ഉപജില്ലാ ശാസ്ത്രോത്സവം 2026-ൽ യു.പി. വിഭാഗം സയൻസ് ക്വിസിൽ എച്ച്.ഐ.എം. യു.പി. സ്കൂൾ വൈത്തിരി ഒന്നാം സ്ഥാനം നേടി. ആര്യൻ അനുകുമാർ, നിഷാൽ അബ്ദുള്ള എന്നിവരടങ്ങിയ ടീമാണ് മികച്ച പ്രകടനത്തിലൂടെ ഈ നേട്ടം കൈവരിച്ചത്. ശാസ്ത്രവിഷയങ്ങളിലെ അറിവും മികച്ച തയ്യാറെടുപ്പും പ്രകടിപ്പിച്ച് വിജയത്തിലെത്തിയ വിദ്യാർത്ഥികളെ സ്കൂൾ അധികൃതരും അധ്യാപകരും പി.ടി.എ.യും രക്ഷിതാക്കളും അഭിനന്ദിച്ചു. എച്ച്.ഐ.എം. യു.പി. സ്കൂൾ വൈത്തിരിയുടെ അക്കാദമിക മികവിന് അഭിമാനകരമായ നേട്ടമായി ഈ വിജയം മാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *