ചീയമ്പം പെരുന്നാൾ; ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു
പുൽപ്പള്ളി: വയനാട്ടിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾആഘോഷങ്ങളുടെ ഭാഗമായി ബുക്ക് നോട്ടീസ് പ്രകാശനം ചെയ്തു. വിശുദ്ധ കുർബാനാനന്തരം നടന്ന ചടങ്ങിൽ വികാരി ഫാ. ബേസിൽ കരനിലത്ത് പ്രകാശന കർമ്മം നിർവഹിച്ചു. ദേവാലയ ട്രസ്റ്റി സിജു പൗലോസ്, സെക്രട്ടറി എ കെ ഏലിയാസ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എ റ്റി റെജി തുടങ്ങിയവർ നേതൃത്വം നൽകി. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെയാണ് പെരുന്നാൾ.





Leave a Reply