ആസ്പിറേഷൻ ഡിസ്ട്രിക്റ്റ് പ്രോഗ്രാം: വെള്ളമുണ്ട വെറ്ററിനറി ഡിസ്പെൻസറി ജില്ലയിൽ ഒന്നാമത്
വെള്ളമുണ്ട: എൻ.എ.ഡി.സി.പി വാക്‌സിനേഷൻ എട്ടാം റൗണ്ട് ക്യാമ്പയിനിൽ 100% നേട്ടം കൈവരിച്ച് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വെള്ളമുണ്ട വെറ്ററിനറി ഡിസ്‌പെൻസറിക്കുള്ള അവാർഡ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമർ ലൈലയും ജീവനക്കാരും ചേർന്ന് ഏറ്റുവാങ്ങി. ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ പ്രയത്നിച്ച വെറ്ററിനറി സർജൻ ഡോ. ഫഹ്മിദ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ഷൈജു പി.ജെ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ സജീർ എസ്, അനുഷ ടി.എ, അനിൽകുമാർ കെ.എ തുടങ്ങി മുഴുവൻ ജീവനക്കാരെയും ചടങ്ങിൽ മന്ത്രി അഭിനന്ദിച്ചു.





Leave a Reply