May 20, 2024

ജീവനക്കാരും അധ്യാപകരും ഒരു ദിവസത്തെ സൂചനാ പണിമുടക്ക് നടത്തും : ഫെറ്റോ                                     

0
Eicgbtz93722

കൽപ്പറ്റ : ഇടതുപക്ഷ സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്നതിൽ പ്രതിഷേധിച്ച് ജനുവരി 24 ന് സൂചന പണിമുടക്ക് നടത്തും. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, കുടിശിഖയായ മുഴുവൻ ക്ഷാമബത്ത ഉടൻ അനുവദിക്കുക; ലീവ് സറണ്ടർ പൂർണ്ണതോതിൽ പുന:സ്ഥാപിക്കുക, ആരോഗ്യ ഇൻഷൂറൻസ് കുറ്റമറ്റ രീതിയിൽ സർക്കാർ വിഹിതത്തോടെ നടപ്പിലാക്കുക, സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കുന്നത്. സമര പ്രഖ്യാപന കൺവെൻഷൻ എൻ.ജി .ഒ സംഘ് സംസ്ഥാന ട്രഷറർ ടി ദേവാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.കെ ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. ബി എം എസ് സംസ്ഥാന സമിതി അംഗം പി.കെ മുരളീധാൻ മുഖ്യ പ്രഭാഷണം നടത്തി. വിവിധ ഘടക സർവ്വീസ് സംഘടനാ നേതാക്കളായ കെ.ഗോപാലകൃഷ്ണൻ , കെ മധു , സി.പി വിജയൻ , പി എസ് ശരിധരൻ , കെ ടി. സുകുമാരൻ , പി.യു. സജി എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *