തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
തൊണ്ടർനാട് : ഗ്രാമപഞ്ചായത്ത് ഇടത് ദുർഭരണത്തിനും വികസന സ്തംഭനത്തിനുമെതിരെ
യു.ഡി.എഫ് വാർഡുകളോട് കാണിക്കുന്ന വിവേചനത്തിനെതിരെ ,തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ,ലൈഫ് ഭവന പദ്ധതി നടപ്പാക്കാത്തതിനെതിരെ,രൂക്ഷമായ വിലക്കയറ്റത്തിനെതിരെ,ക്ഷേമപെൻഷൻ വിതരണം ചെയ്യാത്തതിനെതിരെ, വൈദ്യുതിചാർജ്ജ് വർദ്ധനവിനെതിരെ , ഭരണ സമിതിയുടെ സ്വജനപക്ഷപാതത്തിനെതിരെ, അനധികൃത നിയമനങ്ങൾക്കെതിരെ,കർഷക ആനുകൂല്യങ്ങൾ നൽകാത്തതിനെതിരെ,സ്കൂൾ ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കുന്നതിനെതിരെ,വിദ്യാവാഹിനി പദ്ധതി അട്ടിമറിക്കുന്നതിനെതിരെ,സർക്കാർ ധൂർത്തിനെതിരെ തൊണ്ടർനാട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി നടത്തിയ ഗ്രാമ പഞ്ചായത്ത് ഓഫീസ്മാർച്ചും ധർണ്ണയും നടത്തി. പരിപാടി കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം കെ.എൽ പൗലോസ് ഉദ്ഘാടനം ചെയ്യ്തു. എസ്.എം. പ്രമോദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. .
അസീസ് കോറോം ടി. മൊയ്തു,കേളോത്ത് അബ്ദുള്ള, ടോമി പി.എം എന്നിവർ സംസാരിച്ചു. കെ.ടി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ആലിക്കുട്ടി ആറങ്ങാടൻ, പടയൻ അബ്ദുള്ള എം.പി.കുഞ്ഞിക്കണ്ണൻ, കെ. അഷ്ക്കർ നിരവിൽ പുഴ പി. കുഞ്ഞബ്ദുള്ള ഹാജി ഇ.കെ.കുഞ്ഞാമൻ തെല്ല്യാൻ അമ്മത് ഹാജി. എം.ടി.ജോസഫ്, അമ്മത് വളവിൽ സെബാസ്റ്റ്യൻ മാസ്റ്റർ അഷറഫ്.കെ.പി ,.സലീം അസ്ഹരി ബാബു.കെ.വി, കുസുമം ടീച്ചർ, മൈമുന കെ.എ, ആമിന സത്താർ, പ്രീത രാമൻ, ഏലിയാമ്മ കെ.ജെ, സിനി തോമസ് സുകുമാരൻ പി.വി. ഷെല്ലി, എന്നിവർ മാർച്ചിന് നേതൃത്വം നൽകി.





Leave a Reply