ബ്രഹ്മഗിരി ചെയർമാന്റെ വസതിക്ക് മുന്നിൽ കുടുംബസമേതം സത്യാഗ്രഹം നടത്തുമെന്ന് നൗഷാദിന്റെ മുന്നറിയിപ്പ്
മീനങ്ങാടി: ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം ആറുമാസത്തിനകം തിരികെ നൽകാമെന്ന ഉറപ്പ് പാലിച്ചില്ലെങ്കിൽ നവംബർ 22ന് കുടുംബസമേതം സത്യാഗ്രഹം നടത്തുമെന്ന് നിക്ഷേപകൻ നൗഷാദ് എം. അറിയിച്ചു. അന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ ബ്രഹ്മഗിരി ചെയർമാൻ സഖാവ് സുരേഷ് താളൂരിന്റെ വസതിക്ക് മുന്നിൽ പാർട്ടി പതാകയേന്തി സത്യാഗ്രഹം നടത്തുമെന്നാണ് മുന്നറിയിപ്പ്.
മീനങ്ങാടി സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിലും ബത്തേരി സി.പി.ഐ.എം ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ചും പണം തിരികെ നൽകാമെന്ന് ചെയർമാൻ സുരേഷ് താളൂരും ഡയറക്ടർ അനൂപ് അജയകുമാറും ഉറപ്പ് നൽകിയിരുന്നതായി നൗഷാദ് പറഞ്ഞു. എന്നാൽ നിശ്ചയിച്ച കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകിയിട്ടില്ലെന്നും നിരന്തരം കബളിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.




Leave a Reply