September 8, 2024

താലൂക്ക് തല നിക്ഷേപ സംഗമം നടത്തി

0
Img 20231206 095641

കൽപ്പറ്റ : പുതിയ വ്യവസായ സംരംഭകരെ കണ്ടെത്തി അവര്‍ക്ക് പ്രചേദനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തല്‍ നിക്ഷേപക സംഗമം നടത്തി. കല്‍പ്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ ആയിഷ പള്ളിയാലില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ മുഖ്യ പ്രഭാഷണം നടത്തി.

ബാങ്ക് വായ്പ നടപടിക്രമങ്ങള്‍, മലിനീകരണ ബോര്‍ഡ് ലൈസന്‍സ് നടപടിക്രമങ്ങള്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ജി.എസ്.ടി, പഞ്ചായത്ത് നടപടിക്രമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സംരംഭകനുള്ള അവാര്‍ഡ് നേടിയ സംരംഭകരായ അബ്ദുള്‍ മനാഫ്, മുഹമ്മദ് നിഷാദ് എന്നിവര്‍ക്കും എം.എസ്.എം.ഇ സെക്ടറില്‍ മികച്ച പ്രകടനം നടത്തിയ കാനറ ബാങ്ക് വൈത്തിരി ശാഖക്കും അവാര്‍ഡ് നല്‍കി. മുട്ടില്‍ ഗ്രാമപഞ്ചായത്ത് എന്റര്‍പ്രണര്‍ ഡവലപ്മെന്റ് എക്സിക്യൂട്ടീവ് എല്‍ദോസ് വില്‍സസിനെ ചടങ്ങില്‍ അനുമോദിച്ചു. സംഗമത്തില്‍ 78 സംരംഭകര്‍ പങ്കെടുത്തു. 15 കോടിയുടെ നിക്ഷേപം നടത്തുമെന്ന് സംരംഭകര്‍ അറിയിച്ചു. ഉപജില്ലാ വ്യവസായ ഓഫീസര്‍ എന്‍. അയ്യപ്പന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ. രാകേഷ് കുമാര്‍, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ബിപിന്‍ മോഹന്‍, കല്‍പ്പറ്റ വ്യവസായ വികസന ഓഫീസര്‍ ഷീബ മുല്ലപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *