September 6, 2026

തൃക്കൈപ്പറ്റ മഹാശിവക്ഷേത്രത്തിൽ സർവ്വൈശ്വര്യപൂജയും അന്നദാനവും നടത്തി; ചടങ്ങിൽ അനുമോദനം സംഘടിപ്പിച്ചു

0
IMG_20260906_203615
By ന്യൂസ് വയനാട് ബ്യൂറോ

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാശിവക്ഷേത്രത്തിൽ നാലാമത് സർവ്വൈശ്വര്യപൂജയും അന്നദാനവും ഭക്തിനിർഭരമായി നടന്നു. പരിപാടിയുടെ ഉദ്ഘാടനം അഡ്വക്കറ്റ് പി. ചാത്തുക്കുട്ടി നിർവ്വഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ സി.ആർ. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ക്ഷേത്ര കമ്മിറ്റിയംഗവും മുപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ വി. കേശവനെയുo, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി എം.ബി.ബി.എസിന് പ്രവേശനം കരസ്ഥമാക്കിയ പി.എസ്. അഹല്യയേയും ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു.

 

ചടങ്ങിൽ പ്രസിഡൻ്റ് എ.ബി. മധു, സെക്രട്ടറി മോഹനചന്ദ്രൻ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ എൻ.കെ. ഗോപി, കെ.ജി. ധനപാലൻ, കെ.എ. രാധാകൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ എ.വി. മനോജ്, പ്രസന്ന പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.

 

എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ചകളിൽ ക്ഷേത്രത്തിൽ സർവ്വൈശ്വര്യപൂജയും അന്നദാനവും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. പൂജാവിധികൾക്കും അന്നദാനത്തിനുമായി ഭക്തജനങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *