September 7, 2026

പ്രവാസി പെൻഷൻ കുടിശ്ശിക നൽകുന്നതിന് സർക്കാർ തയ്യാറാകണം: കേരള പ്രവാസി സംഘം

0
IMG_20260907_100455
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: മൂന്ന് മാസമായി കുടിശ്ശികയായ പ്രവാസി പെൻഷൻ നൽകുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം മുള്ളൻകൊല്ലി പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷമായി കുടിശ്ശികയില്ലാതെ നൽകിയിരുന്ന പ്രവാസി പെൻഷൻ ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കുടിശ്ശികയാണ്. പെൻഷൻ നൽകുന്നതിന് സർക്കാർ തയ്യാറാകാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുമെന്ന് കൺവൻഷൻ മുന്നറിയിപ്പ് നൽകി. പഞ്ചായത്തിലെ പ്രവാസികളുടെ പുനരധിവാസത്തിന് പഞ്ചായത്ത് ഭരണസമിതി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസി സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജില്ലാ സെക്രട്ടറിയുമായ അഡ്വ: സരുൺ മാണി കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു. ജോബിഷ് ജോർജ്ജ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ സി പി വിൻസന്റ് പതാക ഉയർത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് മെമ്പർ ജിഷ സെബാസ്റ്റ്യൻ, സിപിഐ (എം) പാടിച്ചിറ ലോക്കൽ കമ്മിറ്റി സെക്രട്ടറി സണ്ണി ജോസഫ്, പ്രവാസി സംഘം പുൽപള്ളി ഏരിയ സെക്രട്ടറി അഡ്വ: വിനു മാത്യു എന്നിവർ സംസാരിച്ചു.

 

പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി ജോബിഷ് ജോർജ്ജ് (പ്രസിഡന്റ്), അനീഷ് ബി (സെക്രട്ടറി), വിഷ്ണു സജി (ട്രഷറർ) എന്നിവരടങ്ങുന്ന ഒൻപതംഗ കമ്മിറ്റിയെ കൺവൻഷൻ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *