ചീങ്ങേരി പള്ളിയിൽ പച്ചക്കറി തൈകളും ജൈവവളവും വിതരണം ചെയ്തു
ചീങ്ങേരി: സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എല്ലാ കുടുംബങ്ങൾക്കും സുരക്ഷിത ഭക്ഷണവും ആരോഗ്യകരമായ ജീവിതവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പച്ചക്കറി തൈകളും ജൈവവളവും വിതരണം ചെയ്തു. പള്ളിയിൽ പ്രവർത്തിക്കുന്ന സെൻ്റ് ജോർജ് എൽഡേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ വിതരണോദ്ഘാടനം ഫാദർ ഷിൻസൺ മത്തോക്കിൽ നിർവഹിച്ചു. പള്ളി ട്രസ്റ്റി പീറ്റർ തന്നേലിമാലിൽ, ടി. വി. സജീഷ്, കെ. എം. കുര്യാക്കോസ്, സജി ടി. ജി., ബേബി എ. വർഗീസ്, എ. ഐ. കുര്യാക്കോസ്, അബിൻസൺ പൗലോസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇടവകയിലെ 175 കുടുംബങ്ങളാണ് ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്.





Leave a Reply