May 7, 2026

ബാബരിയുടെ ഓർമ്മകൾ തലമുറകളിലേക്ക് പകർന്നു നൽകുക: സഹീർ അബ്ബാസ് 

0
Img 20231207 130111
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട : വർത്തമാനകാലം ഓർമ്മകളിൽ ജ്വലിപ്പിച്ചു നിർത്തേണ്ടതും ഭാവി തലമുറകളിലേക്ക് പകർന്നു നൽകേണ്ടതുമായ ദേശീയ ഭീകരാക്രമണമാണ് ബാബരി ധ്വംസനമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രവർത്തക സമിതിയംഗം സഹീർ അബ്ബാസ് സഅദി പറഞ്ഞു. എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി  വെള്ളമുണ്ടയിൽ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ ദിനം സായാഹ്‌ന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണകൂടവും ജുഡീഷ്യറിയും സമരസപ്പെട്ട നീതി നിഷേധത്തിന്റെ നിത്യ സ്മാരകമാണ് ബാബരി മസ്ജിദ്. 1992 ഡിസം:6ന് കളങ്കപ്പെട്ട മതേതര ജനാധിപത്യ ഇന്ത്യയുടെ ആത്മാവിന് ക്ഷേത്ര നിർമിതിയിലൂടെ കൊലക്കയർ ഒരുക്കുകയാണ് കേന്ദ്രസർക്കാർ. ആധുനീക ഇന്ത്യയുടെ ചരിത്രം മസ്ജിദ് ധ്വംസനത്തെ അടിസ്ഥാനമാക്കി രേഖപ്പെടുത്തണം. ഫാഷിസ്റ്റുകൾ അധികാരത്തിലേക്ക്  നടന്നു കയറിയത് ബാബരി മസ്ജിദിൻ്റെ തകർച്ചയെ തുടർന്നുള്ള വർഗ്ഗീയ ധ്രുവീകരണത്തിലൂടെയാണ്. രാജ്യത്ത് ജനാധിപത്യവും മതേരത്വവും ഫെഡറലിസവും തകർക്കുന്ന നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിർപ്പുകളും പ്രതിപക്ഷ സ്വരങ്ങളും അടിച്ചമർത്തുകയാണ് ഭരണകൂടം. ഭരണഘടനയും പാർലമെൻറും നിഴൽരൂപങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ബാബരി മസ്ജിദ് മറക്കാൻ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നവർ യഥാർത്ഥത്തിൽ ഫാഷിസ്റ്റുകൾക്ക് കീഴ്പ്പെടുകയാണ്. മൗനം ഫാഷിസ്റ്റുകളുടെ പ്രവൃത്തിപഥങ്ങൾ സുഖമമാക്കും. മറക്കുകയല്ല, ഓർമ്മകൾ ഭാവി തലമുറകളിലേക്ക് പകർന്നു നൽകുകയാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു.

ജില്ലാ വൈ: പ്രസിഡൻ്റ് ഇ.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ഡി.റ്റി.യു സംസ്ഥാന സമിതിയംഗം എ.യൂസുഫ്, വിമൻ ഇന്ത്യാ മൂവ്മെൻ്റ് ജില്ലാ കമ്മറ്റിയംഗം ആയിഷ ലത്തീഫ്, കെ.മഹറൂഫ് സംസാരിച്ചു. വി.സുലൈമാൻ സ്വാഗതവും ജില്ലാ സെക്രട്ടറി മമ്മൂട്ടി തരുവണ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *