October 9, 2026

ലെസ്സൺ പദ്ധതിയുടെ ഭാഗമായി മോട്ടിവേഷൻ-കരിയർ ഗൈഡൻസ് ക്ലാസ്സുകൾ സംഘടിപ്പിച്ചു

0
Img 20231207 180646
By ന്യൂസ് വയനാട് ബ്യൂറോ

 

വാളേരി:വയനാട് ജില്ലാ പഞ്ചായത്തും കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലും സംയുക്തമായി നടപ്പിലാക്കുന്ന പട്ടികജാതി-പട്ടികവർഗ പ്രോത്സാഹന പദ്ധതിയായ ലെസ്സൺ (ലെറ്റ്സ് എംപവർ സ്കൂൾ സ്റ്റുഡന്റസ് ഓഫ് ഔർ നെയ്‌ബർഹൂഡ്) പദ്ധതിയുടെ കീഴിൽ വാളേരി ഗവ.ഹയർസെക്കണ്ടറിയിലെ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ-കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ക്ലാസ്സുകളുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ വിജയൻ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.ജി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ

തോമസ് മാത്യു,ഷൈലജ. ബി, റിസോഴ്സ് അംഗങ്ങളായ മുഹമ്മദലി കെ.എ, ദീപു ആന്റണി എന്നിവർ ക്ലാസ്സുകൾ നയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *