October 9, 2026

നിരവധി കേസുകളിൽ പ്രതിയായ ‘കുരിശ് ഷിജു’വിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

0
IMG-20261009-WA0200
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: കാവുമന്ദം തരിയോട് 8-ആം മൈൽ കാരനിരപ്പേൽ വീട്ടിൽ ഷിജു എന്ന കുരിശ് ഷിജു (46) വിനെ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. വധശ്രമം, ദേഹോപദ്രവം, പിടിച്ചുപറി, അതിക്രമിച്ച് കടക്കൽ, അടിപിടി, മോഷണം, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ കുറ്റകൃത്യങ്ങൾ ആവർത്തിച്ചതിനെ തുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *