സജന സജീവന് ആദരവുമായി പനമരം കുട്ടി പോലീസ്
പനമരം: 2024 വുമൺസ് പ്രീമിയർ ലീഗ് മത്സരത്തിനായ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ വയനാടിന്റെ സ്വന്തം സജന സജീവനെ പനമരം കുട്ടി പോലീസ് ആദരിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സുബൈർ കെ. ടി ഉപഹാരം നൽകി . ചടങ്ങിൽ സജന കേഡറ്റുകളുമായി അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പാൾ രമേഷ് കുമാർ കെ , പ്രധാനധ്യാപിക ഷീജ ജയിംസ്, പിടിഎ വൈസ് പ്രസിഡണ്ട് മെഹബൂബ് പി, നൗഫൽ കെ ടി, നവാസ് ടി, രേഖ കെ എന്നിവർ പങ്കെടുത്തു.





Leave a Reply