June 20, 2026

സ്കൂട്ടറിടിച്ച് ചികിത്സയിലായിരുന്ന കാൽനട യാത്രികൻ മരിച്ചു

0
20231211 210127
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട: സ്കൂ‌ട്ടറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വെളളമുണ്ട പഴഞ്ചന ആലാൻ മൊയ്തു (82) ആണ് മരിച്ചത്. ഡിസംബർ ഒന്നിന് വെള്ളമുണ്ട എട്ടാം മൈലിൽ വെച്ചായിരുന്നു അപകടം. വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ റോഡിലെ മുറുക്കാൻകട പൂട്ടി എട്ടാംമൈലിലുള്ള മകൻ റിയാസിന്റെ വീട്ടിലേക്കു പോകുന്നതിനിടെ വെള്ളമുണ്ടയിൽ നിന്ന് മാനന്തവാടി ഭാഗത്തേക്കു പോവുകയായിരുന്ന സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. ഉടൻ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇന്ന് വൈകീട്ട് മൂന്നോടെയാണ് മരിച്ചത്. ഭാര്യ: പരേതയായ ആയിഷ. മറ്റു മക്കൾ: ഷംസുദ്ദീൻ, ഷാക്കിർ, ഫാത്തിമ. മരുമക്കൾ: റിയാസ് ബാരിക്കൽ (പള്ളിക്കൽ), ഹാജറ, സീനത്ത്. ഖബറടക്കം നാളെ (ഡിസംബർ 12) ഉച്ചയ്ക്കു ശേഷം പഴഞ്ചന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *